Mon. Dec 23rd, 2024

തിരുവനന്തപുരം:

പ്രെെസ് വാട്ടര്‍ കൂപ്പേഴ്സിനെതിരെ കൂടുതല്‍ നടപടികളുമായി സര്‍ക്കാര്‍.  െഎടി വകുപ്പിലെ കണ്‍സള്‍ട്ടന്‍സി കരാറുകളില്‍ നിന്ന് പിഡബ്ല്യുസിയെ ഒഴിവാക്കണമെന്ന് ചീഫ് സെക്രട്ടറിതല സമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. പിഡബ്ല്യുസിയെ കരിമ്പട്ടികയില്‍ പെടുത്തണമെന്നും നിര്‍ദേശമുണ്ട്. എം.ശിവശങ്കറിന്റെ ശുപാര്‍ശയോടെയാണ് സ്വപ്ന സുരേഷിന്റെ നിയമനമെന്ന് സമിതി കണ്ടെത്തി. ശിവശങ്കര്‍ ചട്ടം പാലിച്ചില്ല.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ മുദ്ര ഉപയോഗിക്കുന്നത് വിലക്കണമെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ, സ്പെയ്സ് പാര്‍ക്ക് പദ്ധതിയില്‍ നിന്ന് പിഡബ്ല്യൂസിയെ ഒഴിവാക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു.

 

 

 

 

By Binsha Das

Digital Journalist at Woke Malayalam