Mon. Dec 23rd, 2024

കോഴിക്കോട്:

സര്‍ക്കാരിനെ വീഴ്ത്താനല്ല കോണ്‍ഗ്രസിന്‍റെ ശ്രമമെന്ന് കെ മുരളീധരന്‍ എംപി. അവിശ്വാസപ്രമേയം വിമര്‍ശനത്തിനാണ്, നിയമസഭയില്‍ ചര്‍ച്ച വേണമെന്നും അദ്ദേഹം പറഞ്ഞു. സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ കൊണ്ട് മാത്രം കൊവിഡ് വ്യാപനം തടയാനാകില്ലെന്നും, ശക്തമായ നിയന്ത്രണം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പത്രസമ്മേളനം നിര്‍ത്തിവെച്ച് ഉള്ളുതുറന്ന് ചര്‍ച്ചചെയ്യാന്‍ തയ്യാറാകണമെന്നും, പ്രതിപക്ഷം പൂര്‍ണമായും സഹകരിക്കുമെന്നും  മുരളീധരന്‍ പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam