ജനീവ:
നിലവിൽ കൊവിഡ് വാക്‌സിൻ പരീക്ഷണം നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ടെന്നും, നിർണായക ഘട്ടത്തിലാണ് പരീക്ഷണമെന്നും ലോകാരോഗ്യ സംഘടന. എന്നാല്‍, 2021ന് മുമ്പ് വാക്സിൻ ഉപയോഗിക്കാനാവുമെന്ന് പ്രതീക്ഷിക്കരുതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ന്യായമായ വിലയില്‍ വാക്‌സിൻ ലഭ്യമാക്കാനാണ് ഡബ്ല്യൂഎച്ച്ഒയുടെ ലക്ഷ്യമെന്ന് ലോകാരോഗ്യ സംഘടനാ എമർജൻസി പ്രോഗ്രാം തലവൻ മൈക്ക് റയാൻ പറഞ്ഞു. പല രാജ്യങ്ങളും വാക്‌സിൻ പരീക്ഷണത്തിന്‍റെ മൂന്നാം ഘട്ടത്തിലാണ്. ഇതുവരെ ഒരു ഘട്ടത്തിലും പരാജയപ്പെട്ടിട്ടില്ല. അടുത്ത വർഷം ആദ്യ മാസങ്ങളിൽ വാക്സിൻ ജനങ്ങളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മെെക്ക് റയാന്‍ വ്യക്തമാക്കി.