Sun. Jan 19th, 2025

തിരുവനന്തപുരം:

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നാല്  കൗണ്‍സിലര്‍മാര്‍ക്ക് രോഗം കണ്ടെത്തിയിരുന്നു. അതേസമയം മലപ്പുറം കൊണ്ടോട്ടി മുൻസിപ്പാലിറ്റിയിലെ രണ്ട് കൗൺസിലർമാർക്കും വൈറസ് ബാധ ഉണ്ടായതായി റിപ്പോർട്ട്.

ഇതോടെ ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട  കൊണ്ടോട്ടി എംഎൽഎ  ടിവി ഇബ്രാഹിം ക്വാറന്റീനിൽ പ്രവേശിച്ചു. മലപ്പുറം കോട്ടക്കൽ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കളക്ടേറ്റിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോട്ടയം ജില്ലാ കളക്ടർ എം അഞ്ജന ക്വാറന്റീനിൽ പ്രവേശിച്ചു.

By Binsha Das

Digital Journalist at Woke Malayalam