ഡൽഹി:
കൊവിഡ് പശ്ചാത്തലത്തിൽ രാജ്യത്തെ ലോക്സഭ, നിയമസഭ ഉപതെരഞ്ഞെടുപ്പുകൾ മാറ്റിവെയ്ക്കാൻ ഇന്ന് ചേർന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗത്തിൽ തീരുമാനമായി. ചവറ നിയമസഭ മണ്ഡലത്തിൽ നടക്കേണ്ടിയിരുന്ന ഉപതെരഞ്ഞെടുപ്പും ഇതോടെ മാറ്റിവെയ്ക്കപ്പെട്ടു. സെപ്തംബർ ഒമ്പതിനകം നടക്കേണ്ട തെരഞ്ഞെടുപ്പുകൾ എല്ലാം മാറ്റി. ആറ് മാസത്തിൽ കൂടുതൽ കാലം ഒരു മണ്ഡലം ഒഴിച്ചിടരുതെന്നാണ് നിലവിൽ നിയമം.
ചവറയിൽ നിയമപ്രകാരം സെപ്തംബർ ഏഴിനകം ഒഴിവ് നികത്തേണ്ടതാണെങ്കിലും നിയമ പ്രകാരമുള്ള ബാധ്യത നിറവേറ്റാനാവില്ലെന്ന് കമ്മീഷൻ വിലയിരുത്തി. തെരഞ്ഞെടുപ്പ് സാഹചര്യം അനുകൂലമാകുമ്പോൾ നടത്തുകയോ റദ്ദാക്കേണ്ടതുണ്ടെങ്കിൽ അപ്പോൾ ആലോചിക്കാമെന്നും യോഗം തീരുമാനിച്ചു. യോഗത്തിൽ ഇന്നെടുത്ത തീരുമാനങ്ങളോട് കേന്ദ്രവും പൂർണ്ണമായി യോജിച്ചു.