Thu. Jan 23rd, 2025

തിരുവനന്തപുരം:

സംസ്ഥാനത്ത് മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ചു മരിച്ചു.  48 വയസ്സുള്ള കാസര്‍കോട് അണങ്കൂര്‍ സ്വദേശി ഹൈറുന്നീസ , 56 വയസ്സുള്ള കോഴിക്കോട് കല്ലായി സ്വദേശി കോയ,  55 വയസ്സുള്ള കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി റഹിയാനത് എന്നിവരാണ് മരിച്ചത്. കരുനാഗപ്പള്ളി സ്വദേശിനി റഹിയാനത് ഇന്നലെ വീട്ടില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. സ്രവപരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഹൈറുന്നീസ. ഇവരുടെ ഉറവിടം വ്യക്തമല്ല. കല്ലായി സ്വദേശിയായ കോയ കടുത്ത ഹൃദ്രോഗിയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇദ്ദേഹത്തിന്‍റെ രോഗ ഉറവിടവും വ്യക്തമല്ല.

 

By Binsha Das

Digital Journalist at Woke Malayalam