Wed. Oct 8th, 2025

തിരുവനന്തപുരം:

ഈ മാസം 27ന്  ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവെയ്ക്കും. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് സമ്മേളനം മാറ്റിവെയ്ക്കുന്നത്. ധനബില്‍  ദീര്‍ഘിപ്പിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കും. എന്നാല്‍, സഭാ സമ്മേളനം മാറ്റിവെയ്ക്കാമെന്നുള്ള തീരുമാനത്തോട് പ്രതിപക്ഷം എതിര്‍പ്പ് പ്രകടിപ്പിച്ചു. അവിശ്വാസ നോട്ടീസും, സ്പീക്കര്‍ക്കെതിരായ പ്രമേയവും നിലനില്‍ക്കുന്നതിനാല്‍ സമ്മേളനം മാറ്റാനാവില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്. അതേസമയം, സ്പീക്കര്‍ വിളിച്ച സര്‍വ്വകക്ഷി യോഗം  ഈ മാസം 24ന് ചേരും.

By Binsha Das

Digital Journalist at Woke Malayalam