Thu. Jan 23rd, 2025
ഡൽഹി:

ഗാസിയാബാദിൽ മാധ്യമപ്രവർത്തകൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെ വിമർശിച്ച് കോൺ​ഗ്രസ് എംപി രാഹുൽ ഗാന്ധി. ഉത്തർപ്രദേശിൽ രാമരാജ്യം വാഗ്ദാനം ചെയ്ത യോ​ഗി ആ​ദിത്യനാഥ് സർക്കാർ നൽകിയത് ​ഗുണ്ടാരാജ് ആണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഗാസിയാബാദിൽ അക്രമി സംഘത്തിൻ്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മാധ്യമപ്രവർത്തകൻ വിക്രം ജോഷി ഇന്ന് പുലർച്ചെയാണ് മരിച്ചത്. സംഭവത്തിൽ ഗൂഢാലോചന നടത്തിയവരുൾപ്പടെ ഒമ്പത് പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ മുഖ്യപ്രതി ഇപ്പോഴും ഒളിവിൽ തുടരുകയാണ്.

By Athira Sreekumar

Digital Journalist at Woke Malayalam