Wed. Nov 6th, 2024

ന്യൂഡല്‍ഹി:

വാല്‍വുള്ള എന്‍ 95 മാസ്‌ക് കൊവിഡിനെ തടയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത്തരം  മാസ്ക് ഗുണത്തേക്കാൾ ദോഷം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇത് ചൂണ്ടിക്കാണിച്ച് ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറൽ രാജീവ് ഗാർഗ് എല്ലാസംസ്ഥാനങ്ങൾക്കും, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചു.

വാൽവുള്ള മാസ്ക് ഉപയോഗിക്കുന്നവർ ശ്വസിക്കുമ്പോൾ പുറന്തള്ളുന്ന വായു അപകടകരമാകാം. കൊവിഡ് ബാധിതനാണെങ്കിൽ വൈറസ് പുറത്തുവരാം. സുരക്ഷിത സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകർക്കാണ് ഇത്തരം മാസ്ക്കുകൾ ഉപയോഗിക്കാൻ അനുവാദമുള്ളത്. മറ്റുള്ളവർ സാധാരണ മാസ്കോ, തുണികൊണ്ടുള്ള മുഖാവരണമോ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. വീടുകളിൽ തന്നെ നിർമ്മിക്കുന്ന തുണി മാസ്കുകളാണ് പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ നല്ലതെന്ന് കേന്ദ്രം പറയുന്നു.

By Binsha Das

Digital Journalist at Woke Malayalam