ന്യൂഡല്‍ഹി:
കാലാവസ്ഥയും കൊവിഡും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്ന പുതിയ പഠനവുമായി ഭുബനേശ്വര്‍ ഐഐടിയില്‍ നിന്നും എയിംസില്‍ നിന്നുമുള്ള ഒരുകൂട്ടം വിദഗ്ധര്‍. മഴയും മഞ്ഞും കനക്കുന്നതോടെ കൊവിഡ് 19 വ്യാപനം രൂക്ഷമാകുമെന്നാണ് പഠനത്തില്‍ പറയുന്നത്. അതോടൊപ്പം തന്നെ ചൂട് കൂടുന്നതിന് അനുസരിച്ച് രോഗവ്യാപനം കുറയുമെന്നും പഠനം അവകാശപ്പെടുന്നു. ഏപ്രില്‍ മാസത്തിനും ജൂണിനും ഇടയ്ക്ക് വിവിധ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയത്.