Thu. Dec 19th, 2024

തിരുവനന്തപുരം:

സ്വര്‍ണക്കടത്തിന് കോണ്‍സുലേറ്റ് വാഹനവും ഉപയോഗിച്ചതായി അറ്റാഷെയുടെ ഗണ്‍മാന്‍ ജയഘോഷ് കസ്റ്റംസിന് മൊഴി നല്‍കി. കോണ്‍സുലേറ്റ് വാഹനത്തില്‍ പോയത് സരിത്തിനൊപ്പമായിരുന്നു. ബാഗില്‍ സ്വര്‍ണമാണെന്നറിഞ്ഞത് മാധ്യമങ്ങളിലൂടെയായിരുന്നുവെന്നും ജയഘോഷ് പറഞ്ഞു. വിമാനത്താവളത്തിലെ തന്റെ മുന്‍ പരിചയം സ്വപ്നയും സരിതും ഉപയോഗപ്പെടുത്തി. ഇവര്‍ സ്വര്‍ണം കടത്താനാണ് തന്നെ ഉപയോഗിച്ചതെന്ന് അറിഞ്ഞിരുന്നില്ല. ആറ് മാസം മുന്‍പും സ്വപ്നയുടെ നിര്‍ദ്ദേശ പ്രകാരം വിമാനത്താവളത്തില്‍ നിന്ന് ബാഗേജ് ഏറ്റുവാങ്ങിയെന്നും ജയഘോഷ് വെളിപ്പെടുത്തി.

By Binsha Das

Digital Journalist at Woke Malayalam