Sat. Apr 5th, 2025

തിരുവനന്തപുരം:

ഇടതുമുന്നണി യോഗം അടുത്തയാഴ്ച വിളിക്കാന്‍ തീരുമാനമായി. സിപിഎം–സിപിഐ ആശയവിനിമയത്തെ തുടര്‍ന്നാണ് തീരുമാനം. സ്വര്‍ണക്കടത്ത്, പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് തുടങ്ങിയ വിവാദങ്ങള്‍ ചര്‍ച്ച ചെയ്യും.  കൊവിഡ് ലോക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഇടതുമുന്നണി യോഗം വിളിച്ചിരുന്നില്ല. വിവാദ വിഷയങ്ങള്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് യോഗം.

By Binsha Das

Digital Journalist at Woke Malayalam