Mon. Jul 21st, 2025

കോഴിക്കോട്:

കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചതോടെ നെഫ്രോളജി വാർഡ് അടച്ചു. എന്നാൽ, നിലവിൽ ഈ വിഭാഗത്തിൽ ചികിത്സയിലുള്ള 16 രോഗികളെ പ്രത്യേക പരിരക്ഷ നൽകി വാർഡിൽ തുടരാൻ അനുവദിക്കും. മെഡിക്കൽ കോളേജിലെ ഓപി വിഭാഗത്തിനും നിയന്ത്രണം ഏർപ്പെടുത്തും.

അതേസമയം,  കൊയിലാണ്ടിയില്‍ നിന്ന് മത്സ്യവുമായെത്തിയ ആള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മലപ്പുറം കൊണ്ടോട്ടി മത്സ്യമാർക്കറ്റും അടച്ചു. നിയന്ത്രിത മേഖലയായതിന് പിന്നാലെ തിരുവനന്തപുരം വെഞ്ഞാറമൂട് കെഎസ്ആർടിസി ഡിപ്പോയും അടച്ചു.

By Arya MR