Sat. Jan 18th, 2025

തിരുവനന്തപുരം:

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ സന്ദീപ് നായരുടെ സംരഭമായ കാര്‍ബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ പോകേണ്ടിയിരുന്നില്ലെന്ന് സ്ഥലം എംഎൽഎയും സിപിഐ നേതാവുമായ സി ദിവാകരൻ. സ്‌പീക്കറുടെ വരവ് പതിവിന് വിപരീതമായി സ്ഥലം എംഎൽഎയായ തന്നെ അറിയിക്കാതെ ആയിരുന്നുവെന്നും അറിഞ്ഞിരുന്നെങ്കിൽ പറഞ്ഞ് ഒഴിവാക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

നിയമസഭാ സമ്മേളനത്തിനിടയിലല്ല  സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ സ്ഥാപനം ഉത്‌ഘാടനം ചെയ്യാൻ പോയതെന്ന് സ്‌പീക്കർ പി ശ്രീരാമകൃഷ്ണൻ.  സഭാ സമ്മേളനത്തിന് ശേഷമാണ് പോയതെന്നും ഉദ്‌ഘാടനത്തിന് ക്ഷണിച്ചത് സ്വപ്ന സുരേഷാണെന്നും  സ്പീക്കർ പറഞ്ഞു. സഭ പിരിയുന്നതിന്റെ വീഡിയോ സഹിത പുറത്തുവിട്ടാണ് വിശദീകരണം.സന്ദീപിന്റെ കടയുടെ ഉദ്‌ഘാടനവേളയിൽ സ്വപ്നയും സ്‌പീക്കറും അടുത്ത സുഹൃത്തുക്കളെ പോലെ പെരുമാറുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു. 

By Arya MR