Thu. Jan 23rd, 2025

തിരുവനന്തപുരം:

ഐടി സെക്രട്ടറി പദവിയിലിരിക്കെ എം ശിവശങ്കർ നടത്തിയ രണ്ട് അനധികൃത താത്കാലിക നിയമനങ്ങൾ കൂടി പുറത്ത്.  ടീം ലീഡര്‍, ഡെപ്യൂട്ടി ലീഡര്‍ തസ്തികകളിൽ  നിരഞ്ജന്‍ ജെ.നായര്‍, കവിത സി പിള്ള എന്നിവരെയാണ് നിയമിച്ചത്. സെക്രട്ടറിയേറ്റിൽ സാധാരണഗതിയിൽ  സിഡിറ്റില്‍ നിന്നോ കെല്‍ട്രോണില്‍ നിന്നോ ഡെപ്യൂട്ടേഷനില്‍ ജീവനക്കാരെ വിളിക്കുകയാണ് പതിവ്. ഇത് തെറ്റിച്ചുകൊണ്ടാണ് എം ശിവശങ്കർ പരീക്ഷയോ അഭിമുഖമോ ഇല്ലാതെ ഇവരെ നിയമിച്ചത്. ഇവർ സര്‍ക്കാര്‍ മുദ്രയുള്ള വിസിറ്റിങ് കാര്‍ഡ് വരെ ഉപയോഗിക്കുന്നുണ്ട്.

By Arya MR