Mon. Dec 23rd, 2024

തിരുവനന്തപുരം:

തിരുവനന്തപുരം തീരദേശ മേഖലകളിൽ പ്രഖ്യാപിച്ച സമ്പൂർണ്ണ ലോക്ക്ഡൗൺ നിലവിൽ വന്നു.  അഞ്ചുതെങ്ങ് മുതല്‍ പൊഴിയൂര്‍ വരെയുള്ള പ്രദേശങ്ങള്‍ മൂന്ന് സോണുകളായി തിരിച്ചാണ് ലോക്ക് ഡൗണ്‍.  പാല്‍, പച്ചക്കറി, പലചരക്ക് കടകള്‍, ഇറച്ചികടകള്‍ എന്നിവയ്ക്ക് രാവിലെ ഏഴു മുതല്‍ വൈകിട്ട് നാലുവരെ പ്രവർത്തിക്കാം. കൂടാതെ  ഹോര്‍ട്ടികോര്‍പ്പ്, സപ്ലൈകോ, എന്നിവയുടെ  മൊബൈല്‍ വാഹനങ്ങള്‍ എത്തിച്ച് വില്‍പ്പന നടത്തും. ഓരോ കുടുംബത്തിനും  അഞ്ച് കിലോ അരി, ഒരുകിലോ ധാന്യം എന്നിവ സിവില്‍ സപ്ലൈസിന്റെ നേതൃത്വത്തില്‍ നല്‍കും.

By Arya MR