Wed. Jan 22nd, 2025
കോഴിക്കോട്:

കോഴിക്കോട് ജില്ലയിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കി. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും മെഡിക്കല്‍ ഷോപ്പുകളും തുറക്കാൻ മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. വൈദ്യസഹായത്തിനും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുമല്ലാതെ പൊതുജനങ്ങള്‍ യാത്ര ചെയ്യരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. സമ്പർക്കത്തിലൂടെയുള്ള രോഗ ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ജില്ലയില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഞായറാഴ്ചകളിലെ ലോക്ക്ഡൗണ്‍ തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam