Tue. Apr 23rd, 2024

തിരുവനന്തപുരം:

സ്വർണ്ണ കള്ളക്കടത്ത് കേസിൽ റമീസിനെ കസ്റ്റഡിയിൽ വേണമെന്ന കസ്റ്റംസിന്‍റെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും. റമീസിന് നിർണായക വിവരങ്ങൾ നൽകാൻ കഴിയുമെന്നാണ് കസ്റ്റംസിന്‍റെ വിലയിരുത്തല്‍. കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആണെങ്കിൽ ഇന്ന് തന്നെ റമീസിനെ കസ്റ്റംസിന് വിട്ട് കൊടുക്കാനാണ് സാധ്യത. റമീസിന്‍റെ നേതൃത്വത്തിൽ ആണ് സ്വർണം ഇറക്കുമതി ചെയ്യാനുള്ള പണം സമാഹരിച്ചത് എന്ന് കണ്ടെത്തിയിരുന്നു.

 

By Binsha Das

Digital Journalist at Woke Malayalam