Mon. Dec 23rd, 2024

ഉപ്പള:

കേരളത്തില്‍ ഒരു  കൊവിഡ് മരണം കൂടി. കാസര്‍കോട് ഉപ്പള സ്വദേശിനി നഫീസയാണ് മരിച്ചത്. 74 വയസ്സായിരുന്നു. ഗുരുതര ശ്വാസകോശ രോഗവും പ്രമേഹവും ഉണ്ടായിരുന്നു. പരിയാരം മെഡിക്കല്‍കോളജില്‍ ചികില്‍സയില്‍ കഴിയവെയാണ് മരണം. ജൂലൈ 11നാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.  നഫീസയുടെ വീട്ടിലെ എട്ടുപേർക്കും  രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുടെ രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 40 ആയി.

 

 

By Binsha Das

Digital Journalist at Woke Malayalam