Sun. Apr 28th, 2024
തിരുവനന്തപുരം:

സ്വര്‍ണക്കടത്ത് കേസിനെ മറ്റൊരു ചാരക്കേസാക്കാന്‍ അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ചാരക്കേസ് സൃഷ്ടിച്ച് മുഖ്യമന്ത്രിയെ രാജിവെപ്പിച്ച ചരിത്രം കേരളത്തിൽ ആവർത്തിക്കില്ലെന്നും കോടിയേരി പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.

ശിവശങ്കര്‍ വിശ്വാസത്തിന് കോട്ടമുണ്ടാക്കി. സ്വയം കുഴിച്ച കുഴിയിൽ വീണവരെ രക്ഷിക്കാൻ സർക്കാരിന്റെ കൈ നീളില്ല എന്നാണ് ശിവശങ്കറിന്റെ സസ്‌പെൻഷൻ തെളിയിക്കുന്നത്. പിണറായി സർക്കാരിനൊപ്പം പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടാണെന്നും കോടിയേരി വ്യക്തമാക്കി.

 

By Binsha Das

Digital Journalist at Woke Malayalam