Sun. Jun 1st, 2025

ന്യൂഡല്‍ഹി:

ലോകത്തിന് മുഴുവന്‍ വേണ്ട കൊവിഡ് പ്രതിരോധ വാക്സിന്‍ ഉണ്ടാക്കാന്‍ ഇന്ത്യക്ക് കഴിയുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ഇന്ത്യയുടെ മരുന്നുൽപ്പാദന വ്യവസായത്തിന് ഇതിനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിനെ നേരിടുന്നതിനുള്ള വാക്സിൻ കണ്ടുപിടിക്കുന്നതിൽ ഇന്ത്യൻ ഫാർമ വ്യവസായം സഹായകരമായ പ്രവർത്തനം നടത്തുന്നുണ്ടെന്നും ബില്‍ ഗേറ്റ്സ് അഭിപ്രായപ്പെട്ടു. കൊറോണ വൈറസിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടമെന്ന ഡോക്യുമെന്‍ററിയില്‍ സംസാരിക്കുകയായിരുന്നു ബിൽ ഗേറ്റ്സ്.

 

 

By Binsha Das

Digital Journalist at Woke Malayalam