തിരുവനന്തപുരം:
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ നടത്തിപ്പ് സംബന്ധിച്ച് സര്‍ക്കാര്‍ വിശദമായ ഉത്തരവ് പുറപ്പെടുവിച്ചു. കൊവിഡ് വ്യാപനം നേരിടുന്നതിനായാണ് എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കുന്നത്. ഇതു പ്രകാരം സെന്ററുകള്‍ സജ്ജീകരിക്കുന്നതിനായി നൂറു കിടക്കകള്‍ വരെയുള്ള സെന്ററുകള്‍ ആരംഭിക്കാന്‍ ഇരുപത്തിയഞ്ചു ലക്ഷം രൂപയും നൂറിനും ഇരുനൂറിനും ഇടയ്ക്കുള്ള സെന്ററുകള്‍ക്ക് നാല്പതു ലക്ഷവും ഇരുന്നൂറു കിടക്കകള്‍ക്ക് മുകളിലുള്ള സെന്ററുകള്‍ക്ക് അറുപതു ലക്ഷം രൂപയും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്ന് അനുവദിക്കും.