Mon. Dec 23rd, 2024

ജയ്പ്പൂർ:

രാജസ്ഥാൻ സർക്കാറിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തി എന്ന് ആരോപിച്ചുകൊണ്ട് കോൺഗ്രസ്സ് നൽകിയ പരാതിയിൽ  കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്തിനും  വിമത എംഎല്‍എ  ഭന്‍വര്‍ലാല്‍ ശര്‍മയ്ക്കുമെതിരെ  രാജസ്ഥാന്‍ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു. 

വിമത എംഎല്‍എ  ഭന്‍വര്‍ലാലിനെയും  വിശ്വേന്ദ്ര സിങ്ങിനെയും കോൺഗ്രസ്സ് പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് കോൺഗ്രസ്സ് നൽകിയ പരാതിയിന്മേൽ  ബി.ജെ.പി. നേതാവ് സഞ്ജയ് ജെയിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി ദേശീയം മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. 

By Arya MR