Mon. Dec 23rd, 2024

തിരുവനന്തപുരം:

കൊവിഡ് പശ്ചാത്തലത്തിൽ കർശന സുരക്ഷാ മുൻകരുതലോടെ സംസ്ഥാനത്തെ എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷകൾ ഇന്ന് നടക്കും.  രോഗവ്യാപനം കൂടിയ മേഖലകളിലുളളവരേയും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരേയും രോഗലക്ഷണങ്ങൾ ഉളളവരേയും പ്രത്യേകമായി പരീക്ഷ എഴുതിക്കും.

ആലപ്പുഴ ജില്ലയിലെ കൊവിഡ് പൊസിറ്റീവായ രണ്ട് വിദ്യാർത്ഥികൾ ജില്ലാ മെഡിക്കൽ ബോർഡിന്‍റെ പ്രത്യേക അനുമതിയോടെ ആശുപത്രിയില്‍ പരീക്ഷ എഴുതും. തിരുവനന്തപുരം പൂന്തുറയിലെ 60 വിദ്യാർത്ഥികൾക്ക് വലിയതുറ സെന്റ് ആന്റണീസ് സ്കൂളിൽ പരീക്ഷ എഴുതാൻ അവസരമൊരുക്കിയിട്ടുണ്ട്. 343 കേന്ദ്രങ്ങളിലായി ഒരു ലക്ഷത്തി മൂവായിരം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുക.

 

By Binsha Das

Digital Journalist at Woke Malayalam