Mon. Dec 23rd, 2024

കണ്ണൂര്‍:

സംസ്ഥാനത്ത് വീണ്ടും കൊവിഡ്​ മരണം. കഴിഞ്ഞ ദിവസം മരിച്ച കണ്ണൂർ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു.  കരിയാട് സ്വദേശി സലീഖിന്‍റെ കൊവിഡ് പരിശോധന ഫലമാണ് പോസിറ്റീവായത്. ഇക്കഴിഞ്ഞ പതിമൂന്നാം തിയതിയാണ് സലീഖ് മരിച്ചത്. 24 വയസ്സായിരുന്നു. ഒന്നരമാസം മുമ്പ്​ അഹമ്മദാബാദിൽനിന്നെത്തി ക്വാറൻറീൻ കാലയളവിന്​ ശേഷവും വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെയായിരുന്നു മരണം സംഭവിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 35 ആയി.

 

 

By Binsha Das

Digital Journalist at Woke Malayalam