Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൊവിഡ് ഡ്യൂട്ടിയില്‍ ഏര്‍പ്പെടുന്ന ഡോക്ടര്‍മാര്‍ക്ക് റെഡ് അലേര്‍ട്ട് നല്‍കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. വൈറസ് ബാധിച്ച് ഡോക്ടർമാർ മരിക്കുന്നത് തുടർച്ചയാകുന്ന പശ്ചാത്തലത്തിലാണ്  ഐഎംഎ റെഡ് അലേർട്ട് പ്രഖ്യാപിച്ചത്.

ഡോക്ടർമാർ അടക്കം ആരോഗ്യപ്രവർത്തകർ സ്വന്തം സുരക്ഷയിൽ അതീവജാഗ്രത പുലർത്തണമെന്നും നിർദേശം നൽകി. രാജ്യത്ത് ഇതുവരെ 99 ഡോക്ടർമാരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് കണക്കുകള്‍. ഈ സാഹചര്യത്തിൽ ആശുപത്രികളിൽ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു

 

 

By Binsha Das

Digital Journalist at Woke Malayalam