തിരുവനന്തപുരം:
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും, സന്ദീപിനേയും, സരിത്തിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ എൻഐഎ നടപടി തുടങ്ങി. അതേസമയം, സ്വർണക്കടത്ത് സംബന്ധിച്ച് കൂടുതൽ തെളിവുകൾ കസ്റ്റംസിന് ലഭിച്ചു. ഗൂഡാലോചന നടന്ന ദിവസം സ്വപ്ന സ്റ്റാച്ചുവിലെ ടവർ ലൊക്കേഷനിലുണ്ടായിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തി. സ്വർണം പിടിച്ച ദിവസവും സ്വപ്ന ഈ ടവർ ലൊക്കേഷനിലുണ്ടായിരുന്നു. സ്വർണക്കടത്തിലൂടെ സ്വപ്നയ്ക്കും സരിത്തിനും കമ്മീഷനായി ലഭിച്ചത് ഏഴ് ലക്ഷം രൂപയാണെന്നാണ് റിപ്പോർട്ടുകൾ.