Mon. Dec 23rd, 2024

തിരുവനന്തപുരം:

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് നീരീക്ഷണത്തിലിരുന്നയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്ലം സ്വദേശിയായ 52 കാരനാണ് തൂങ്ങിമരിക്കാന്‍ ശ്രമം നടത്തിയത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മരത്തില്‍നിന്ന് വീണ് പരിക്കേറ്റതിനേ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. കൊവിഡ് സംശയത്തെത്തുടര്‍ന്ന് നീരീക്ഷണത്തിലാക്കുകയായിരുന്നു. ഇതിനു മുമ്പും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

 

 

 

 

 

By Binsha Das

Digital Journalist at Woke Malayalam