Tue. Jul 1st, 2025

മുംബെെ:

സച്ചിന്‍ പെെലറ്റിനെ പിന്തുണച്ച് ചാനല്‍ ചര്‍ച്ചയ്ക്കെത്തിയ മുതിര്‍ന്ന കോണ്ഡഗ്രസ് നേതാവ് സഞ്ജയ് ഝായെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് മുന്‍ ദേശീയ വക്താവ് കൂടിയായ ഝായ്ക്കെതിരെ നടപടിയെടുത്തത്. മഹാരാഷ്ട പിസിസി അധ്യക്ഷന്‍ ബാലസാഹേബ് തോറാട്ടാണ് അദ്ദേഹത്തെ പുറത്താക്കിയ വിവരം അറിയിച്ചത്. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന് സഞ്ജയ് ഝാ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

 

By Binsha Das

Digital Journalist at Woke Malayalam