Sat. Apr 27th, 2024

തിരൂര്‍:

ഇന്നലെ മരിച്ച മലപ്പുറം  തിരൂർ പുറത്തൂർ സ്വദേശി അബ്ദുൾ ഖാദറിന്  കൊവിഡ് സ്ഥിരീകരിച്ചു. ബംഗളുരുവിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ  കഴിയുന്നതിനിടെ പനി ബാധിച്ച് ആരോഗ്യനില വഷളാവുകയും പിന്നാലെ കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു ഇയാൾ. 70 വയസായിരുന്നു. ഇയാളുടെ മൃതദേഹം  തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

By Binsha Das

Digital Journalist at Woke Malayalam