തിരുവനന്തപുരം:
സ്വപ്ന സുരേഷിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റിനെ കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചിനോ പ്രത്യേക സംഘത്തിനോ കൈമാറിയേക്കും. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി സമ്പാദിച്ചെന്ന പരാതിയിൽ ഇന്നലെ രാത്രിയോടെ സ്വപ്നയ്ക്കെതിരെ കേസെടുത്തിരുന്നു. വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെ ആറ് വകുപ്പുകൾ ചുമത്തിയാണ് കേസ്. അന്വേഷണത്തിനായി സ്വപ്നയുടെ വീട് പരിശോധിക്കാനും സർവകലാശാല ഉദ്യോഗസ്ഥരിൽ നിന്ന് വിവരം തേടാനും ആലോചനയുണ്ട്. പ്രൈസ് വാട്ടർ കൂപ്പേഴ്സ്, വിഷൻ ടെക്നോളജീസ് എന്നിവരെയും ചോദ്യം ചെയ്യും.