Sat. Jul 19th, 2025

ആലപ്പുഴ:

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചുനക്കര സ്വദേശി നസീറിന്‍റെ കൊവിഡ് പരിശോധന ഫലമാണ് പോസിറ്റീവായത്. ജൂലൈ ആദ്യമാണ് നസീർ സൗദിയിൽ നിന്ന് തിരിച്ചെത്തിയത്. ഞായറാഴ്ച പുലർച്ചെയായിരുന്നു മരണം. അര്‍ബുദ രോഗത്തിന് ചികിത്സ തേടിയിരുന്നു.  ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണം 34 ആയി.

By Binsha Das

Digital Journalist at Woke Malayalam