Sun. Feb 23rd, 2025

എറണാകുളം:

എറണാകുളം ജനറല്‍ ആസുപത്രിയിലെ ഡോക്ടര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സഹപ്രവര്‍ത്തകരടക്കം നിരീക്ഷണത്തില്‍ പോകേണ്ടി വരും. കഴിഞ്ഞ ദിവസം ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കളമശേരി മെഡിക്കൽ കോളജ് കോവിഡ് ചികിത്സ കേന്ദ്രമാക്കി മാറ്റിയതോടെ ജനങ്ങൾ ഏറ്റവുമധികം ആശ്രയിക്കുന്ന ആശുപത്രിയാണ് എറണാകുളം ജനറൽ ആശുപത്രി. അതേസമയം, കൊവിഡ്  രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ എറണാകുളത്ത് നിയന്ത്രണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.

 

 

 

By Binsha Das

Digital Journalist at Woke Malayalam