Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

ഇടഞ്ഞു നിൽക്കുന്ന രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നു റിപ്പോർട്ടുകൾ. തനിക്ക് 30 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് സച്ചിന്‍ പെെലറ്റ് വ്യക്തമാക്കുന്നത്. രാജസ്ഥാനിലെ അശോക്​ ഗെഹ്​ലോട്ട്​ സർക്കാർ ന്യൂനപക്ഷമായെന്നും പൈലറ്റ്​ അവകാശപ്പെട്ടു.

സച്ചിൻ പൈലറ്റും അദ്ദേഹത്തോടൊപ്പമുള്ള എംഎൽഎമാരും ഞായറാഴ്ച രാത്രി മുഖ്യമന്ത്രി അശോക് ഗെലോട്ട് വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഇന്ന് ജയ്‌പുരിൽ ചേരുന്ന കോൺഗ്രസിന്റെ നിയമസഭാ കക്ഷി യോഗത്തിലും അവര്‍ വിട്ട് നില്‍ക്കും.

By Binsha Das

Digital Journalist at Woke Malayalam