Thu. Dec 19th, 2024

റഷ്യ:
ലോകത്ത് ആദ്യമായി കൊറോണ വൈറസിനെതിരെയുള്ള വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിച്ച് വിജയം കണ്ടെത്തിയെന്ന് റഷ്യ. കൊവിഡിനെതിരെയുള്ള  വാക്സിന്‍റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് റഷ്യന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. റഷ്യയിലെ ഗമെലി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമോളജി ആന്‍റ് മൈക്രോബയോളജിയില്‍ നിന്നുള്ള ഗവേഷകരാണ് വാക്സിന്‍ കണ്ടെത്തിയത്. ജൂണ്‍ 18ന് വാക്സിന്‍ പരീക്ഷണം നട്തതിയവര്‍ അടുത്ത ബുധനാഴ്ച ആശുപത്രി വിടുമെന്ന് അധികൃതര്‍ വ്യക്തമാക്കി

By Binsha Das

Digital Journalist at Woke Malayalam