Mon. Dec 23rd, 2024

മഞ്ചേരി:

കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മാതൃകയാവുകയാണ് മലപ്പുറം ജില്ല. കൊവിഡ് രോഗികള്‍ക്കുള്ള പ്ലാസ്മ തെറാപ്പിക്കായി പ്ലാസ്മ നല്‍കാൻ പെൺകുട്ടികളടക്കം 21 ചെറുപ്പക്കാരാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിയത്. ഈ ആശുപത്രിയില്‍ നിന്ന് തന്നെ ചികിത്സയിലൂടെ കൊവിഡ് ഭേദമായവരാണ് സ്വയം സന്നദ്ധരായി പ്ലാസ്മ നല്‍കാന്‍ എത്തിയത്. ഇതിനിടെ പ്ലാസ്മ തെറാപ്പിയിലൂടെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരാള്‍ കൂടി കൊവിഡ് മുക്തിനേടി.

 

By Binsha Das

Digital Journalist at Woke Malayalam