കോഴിക്കോട്:
സ്വകാര്യ ലാബുകളില്‍ നടക്കുന്ന കൊവിഡ് പരിശോധനയുടെ ഫലം യഥാസമയം ആരോഗ്യ വകുപ്പിനെ അറിയിക്കുന്നതില്‍ വീഴ്ച സംഭവിക്കുന്നതായി വിലയിരുത്തല്‍. കോഴിക്കോട് നഗരത്തിലെ വസ്ത്രവ്യാപാരിക്കും കുടുംബാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത് ഏറെ വൈകിയാണ് ആരോഗ്യ വകുപ്പ് അറിയുന്നത്. രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടിക നീളാന്‍ ഇത് കാരണമായി.
കോഴിക്കോട്ട് ഏഴ് സ്വാകാര്യ ലാബുകള്‍ക്കാണ് കൊവിഡ് പരിശോധന നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. പരിശോധനയ്ക്കെത്തുന്നവരുടെ വിശദവിവരങ്ങള്‍ ഉടനടി നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശം പാലിക്കുന്നില്ലെന്ന ആരോപണവുമുണ്ട്.