Fri. May 2nd, 2025

മുംബെെ:

ബോളിവുഡിന്‍റെ ബിഗ്ബി  അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മകനും നടനുമായ അഭിഷേക് ബച്ചനും രോഗം സ്ഥിരീകരിച്ചു. അഭിഷേക് ട്വിറ്റിറിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതോടെ അമിതാഭ് ബച്ചനെയും അഭിഷേക് ബച്ചനെയും ജുഹുവിലെ വീട്ടിൽ നിന്ന് അടുത്തുള്ള നാനാവതി ആശുപത്രിയിലേക്ക് മാറ്റി. ഇരുവര്‍ക്കും എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് വ്യക്തമല്ല.

അതേസമയം, ഐശ്വര്യ റായി ബച്ചന്‍റെ പരിശോധനാഫലം നെഗറ്റീവാണെന്നാണ് വിവരം. ജയ ബച്ചന്‍റെ കൊവിഡ് പരിശോധനഫലം ഇന്ന് പുറത്തുവരും.

By Binsha Das

Digital Journalist at Woke Malayalam