Mon. Dec 23rd, 2024
തിരുവനന്തപുരം:

കൊവിഡ് രൂക്ഷമായതിനെ തുടർന്ന് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന പൂന്തുറയിൽ അവശ്യ സാധനങ്ങളുടെ വില്‍പനയ്ക്കായി മൊബൈല്‍ ഷോപ്പുകളും കണ്‍സ്യൂമര്‍ ഫെഡിന്റെ സഞ്ചരിക്കുന്ന വിപണന കേന്ദ്രങ്ങളും തുറന്നു. ഇത് കൂടാതെ പ്രതിരോധ പ്രവർത്തിനത്തിനായി ആരോഗ്യ, റവന്യൂ, പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന ക്വിക്ക് റെസ്‌പോണ്‍സ് ടീമിനെയും നിയോഗിച്ചു.  ഇന്ന് പൂന്തുറയിലെ ജനങ്ങള്‍ കൊവിഡ്  പരിശോധയോട് സഹകരിച്ചുവെന്ന് പൂന്തുറ കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam