Sun. Jan 19th, 2025
തിരുവനന്തപുരം:

ഒരേ സ്ഥലത്തേക്കുള്ള  സ്ഥിരം യാത്രക്കാർക്കായി കെ.എസ്.ആര്‍.ടി.സി.യുടെ ‘ബസ് ഓണ്‍ ഡിമാന്‍ഡ്’ എന്ന ബോണ്ട് പദ്ധതിയ്ക്ക് തുടക്കമാകുന്നു.  ട്രെയിന്‍, ബസ് എന്നിവയെ ആശ്രയിച്ച് എല്ലാദിവസവും ഒരു സ്ഥലത്തേക്ക് സ്ഥിരം യാത്രചെയ്യുന്നവര്‍ക്ക് വേണ്ടിയാണു ഈ പദ്ധതി.

ചുരുങ്ങിയത് 40 യാത്രക്കാരെങ്കിലുമുണ്ടെങ്കിൽ അവരുടെ സമയക്രമമനുസരിച്ച് സർവീസ് ഒരുക്കും. പതിനഞ്ച് മുതൽ 25  ദിവസങ്ങളിലേക്കുള്ള പണം മുന്‍കൂറായി അടയ്ക്കുന്നവര്‍ക്ക് ബോണ്ട് സീസണ്‍ ടിക്കറ്റുകള്‍ നല്‍കും. അതിനാൽ തന്നെ ഈ യാത്രക്കാർക്ക് ബസ്സിൽ സീറ്റുകൾ ഉറപ്പായിരിക്കും.

 

By Arya MR