Fri. Jul 18th, 2025
തിരുവനന്തപുരം:

മുൻ ഐടി സെക്രട്ടറി  എം ശിവശങ്കറിന്‍റെ ഫ്ലാറ്റിലെത്തി സന്ദര്‍ശക രജിസ്റ്റര്‍ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു.  ഫ്ലാറ്റിലെ മേല്‍നോട്ടക്കാരന്‍റെ മൊഴിയും സെക്യൂരിറ്റിയുടെ മൊഴിയും കസ്റ്റംസ് രേഖപ്പെടുത്തി. സ്വർണ്ണക്കടത്ത് കേസിലെ രണ്ട് പ്രതികൾ  തിരുവനന്തപുരം സെക്രട്ടറിയേറ്റിന് അടുത്തുള്ള ശിവശങ്കറിന്‍റെ ഫ്ലാറ്റില്‍ എത്തി ചർച്ച നടത്തി എന്ന് കസ്റ്റംസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ട് ഇവിടെ എത്തി കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.

By Arya MR