Mon. Dec 23rd, 2024
മലപ്പുറം:

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പൊന്നാനി താലൂക്ക് പരിധിയിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് അർധരാത്രി മുതൽ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ മലപ്പുറത്ത് സ്ഥിരീകരിച്ച 55 കൊവിഡ് കേസുകളിൽ 21 പേര്‍ പൊന്നാനി താലൂക്ക് പരിധിയിൽ ഉള്ളവരായിരുന്നു.

അതേസമയം കൊവിഡ് വ്യാപന ഭീതിയെ തുടർന്ന് കൊല്ലം ജില്ലയിൽ കടൽ മത്സ്യബന്ധനവും വിപണനവും പൂർണമായി നിരോധിച്ചു. തുറമുഖങ്ങളോട് അനുബന്ധിച്ചുള്ള ലേല ഹാളുകളും പൂർണമായി അടച്ചിടാനാണ് ജില്ലാ കളക്ടർ ഉത്തരവിട്ടിരിക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam