Sun. Jan 19th, 2025
ന്യൂഡല്‍ഹി:

കി​ഴ​ക്ക​ന്‍ ല​ഡാ​ക്ക് അ​തി​ര്‍​ത്തി​യി​ലെ സാ​ഹ​ച​ര്യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് സം​യു​ക്ത സേ​നാ ത​ല​വ​നു​മാ​യും സേ​നാ ത​ല​വ​ന്മാ​രു​മാ​യും ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. രാ​ജ്യ​ത്തി​ന്‍റെ മുഴുവന്‍ സു​ര​ക്ഷാ സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും പ്രതിരോധമന്ത്രി ചര്‍ച്ചചെയ്യുമെന്നാണ് സൂചന.

അതേസമയം, പാ​ങ്ങോം​ഗ് ത​ടാ​ക​ത്തി​ലെ ഫിം​ഗ​ര്‍ നാ​ലി​ല്‍​നി​ന്ന് ചൈ​നീ​സ് സാ​ന്നി​ധ്യം ഇ​പ്പോ​ഴും പൂ​ര്‍​ണ​മാ​യി ഒ​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​ക്കാ​ര്യം സൈ​നി​ക​ത​ല ച​ര്‍​ച്ച​യി​ലും ന​യ​ത​ന്ത്ര ച​ര്‍​ച്ച​യി​ലും വി​ഷ​യ​മാ​കും.

By Binsha Das

Digital Journalist at Woke Malayalam