Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് ആദ്യമായി കൊവിഡ് 19 സൂപ്പര്‍ സ്പ്രെഡ് ഉണ്ടായ തിരുവനന്തപുരത്തെ പൂന്തുറയിൽ ലോക്ഡൗൺ ലംഘിച്ച് ജനങ്ങൾ തെരുവിലിറങ്ങി. കൊവിഡ് പടരുന്നു എന്നത് വ്യാജ പ്രചരണമെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയവർക്ക് സൗകര്യങ്ങൾ നൽകിയില്ലെന്നും ആരോപണമുണ്ട്.  പാചകവാതകം ഉൾപ്പെടെ അവശ്യ വസ്തുക്കൾ കിട്ടുന്നില്ലെന്നും , ഭക്ഷണ സാധനങ്ങൾ വാങ്ങാൻ പൊലീസ് അനുവദിക്കില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. 

By Binsha Das

Digital Journalist at Woke Malayalam