Thu. Jan 23rd, 2025

തിരുവനന്തപുരം:

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇതേ ആവശ്യമുന്നയിച്ച്‌ താന്‍ കഴിഞ്ഞദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്‍ഐഎ അന്വേഷണത്തിന് പുറമേ സിബിഐ, റോ എന്നീ അന്വേഷണങ്ങള്‍ക്കൂടി പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും തയ്യാറാവണമെന്നും മുല്ലപ്പള്ളി പറഞ്ഞു. സ്വര്‍ണക്കടത്തിന് പിന്നില്‍ വലിയ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ റാക്കറ്റുമായി കസ്റ്റംസിലെ ഉള്‍പ്പെടെ ചില ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. 

By Binsha Das

Digital Journalist at Woke Malayalam