മഹാരാഷ്ട്ര:
കൊവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില്‍ രണ്ട് ജില്ലകളിൽ സ്കൂളുകൾ തുറന്നു. ചന്ദ്രപ്പൂർ, ഗഡ്ചിരോലി ജില്ലകളിലാണ് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്. ജൂലൈ 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കരുതെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം ലംഘിച്ചാണ് സ്കൂളുകള്‍ തുറന്നത്. ഒരു ബെഞ്ചിൽ ഒരു വിദ്യാർത്ഥിയെ മാത്രം ഇരുത്താനാണ് സ്കൂള്‍ അധികൃതരുടെ തീരുമാനം. എല്ലാ വിദ്യാർത്ഥികൾക്കും മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ഓരോ ക്ലാസിലും 15 വിദ്യാർത്ഥികളാണുള്ളത്.