Mon. Dec 23rd, 2024

കൊച്ചി:

സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രിക എന്ന് കരുതുന്ന സ്വപ്ന സുരേഷിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.
സ്വപ്‌നയ്ക്കും സന്ദീപിനും സരിത്തിനും കള്ളക്കടത്തില്‍ പങ്കുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും എൻഐഎ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

ഭീകരവാദ പ്രവർത്തനങ്ങൾക്കടക്കം കള്ളക്കടത്ത് വഴി ധനസമാഹരണം നടത്തുന്നുണ്ടെന്നും ആയതിനാൽ സ്വപ്നയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതേത്തുടർന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴചത്തേക്ക് മാറ്റിയത്. എന്നാൽ,  എഫ്.ഐആറിന്റെ പകര്‍പ്പ് സ്വപ്‌നയ്ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം അറസ്റ്റ് കോടതി തടഞ്ഞിട്ടുമില്ല.

By Arya MR