Wed. Nov 6th, 2024

ഡൽഹി:

സമ്പദ്ഘടനയ്ക്ക് കരുത്തേകാൻ  കോള്‍ ഇന്ത്യയുടെയും ഐഡിബിഐ ബാങ്കിന്റെയും ഓഹരി കേന്ദ്ര സര്‍ക്കാര്‍ വിൽക്കാൻ തീരുമാനിച്ചു. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി ബജറ്റ് ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വെല്ലുവിളിയായതാണ് ഈ നീക്കത്തിലേക്ക് സർക്കാരിനെ നയിച്ചത്. ഇതിലൂടെ 20,000 കോടി(2.7 ബില്യണ്‍ ഡോളര്‍) സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

അതേസമയം, കോള്‍ ഇന്ത്യയുടെ കാര്യത്തില്‍  മൂല്യനിര്‍ണയം ആകര്‍ഷകമല്ലെങ്കില്‍ കമ്പനി സര്‍ക്കാരില്‍നിന്ന് ഓഹരി തിരികെവാങ്ങുമെന്നും ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടുചെയ്തു.

 

By Arya MR