Sat. Jan 18th, 2025

ആലപ്പുഴ:

ആലപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന വയോധിക മരിച്ചു. വെളിയനാട് സ്വദേശി ത്രേസ്യാമ്മ ജോസഫ്  ആണ് മരിച്ചത്. 96 വയസ്സായിരുന്നു. കഴിഞ്ഞ ആറാം തീയതി ബംഗളൂരുവില്‍ നിന്ന് എത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങൾ നേരത്തെ തന്നെ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കൊവിഡ് പരിശോധന നടത്തിയ ശേഷമേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുവെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.

By Binsha Das

Digital Journalist at Woke Malayalam