Sun. Jan 19th, 2025

തിരുവനന്തപുരം:

സ്വപ്ന സുരേഷിന്‍റെ മൂത്ത സഹോദരന്റെ ആരോപണങ്ങൾ തള്ളി ഇളയ സഹോദരൻ രംഗത്തെത്തി. സ്വപ്നയുടെ വിദ്യാഭ്യാസ യോഗ്യത എംബിഎയാണെന്ന്  ഇളയസഹോദരൻ ബ്രൗൺ സുരേഷ് മാധ്യമങ്ങളേട് പറഞ്ഞു. കോൺസുലേറ്റിൽ ജോലി കിട്ടുന്നതിന് മുൻപ് ഗൾഫിൽ നിരവധി സ്ഥാപനങ്ങളിൽ സ്വപ്ന ജോലി ചെയ്തിരുന്നു. ഇവിടെയെല്ലാം വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയിട്ടുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സ്വപ്ന പത്താം ക്ലാസ് പോലും പാസായോ എന്ന് സംശയമുണ്ടെന്നായിരുന്നു  അമേരിക്കയിലുള്ള സ്വപ്‌നയുടെ മൂത്ത സഹോദരന്‍ ബ്രൈറ്റ് സുരേഷ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞത്.

By Binsha Das

Digital Journalist at Woke Malayalam